പ്രീസീസണ്‍ മത്സരത്തില്‍ മികച്ച വിജയവുമായി ചെല്‍സി. ഇന്ന് ക്ലബ് അമേരിക്കയെ നേരിട്ട ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്.മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ചെല്‍സിക്ക് ഇന്ന് പെനാള്‍ട്ടി ലഭിച്ചു. എങ്കുങ്കു ആ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു. 21ആം മിനുട്ടില്‍ ചെല്‍സിയുടെ പുതിയ സൈനിങ് ആയ ഗുയി ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ല്‍ ചെല്‍സി അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ ചെല്‍സിക്ക് ഒരു പെനാള്‍ട്ടി കൂടെ ലഭിച്ചു. 79ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി മദുവെകെ ലക്ഷ്യത്തില്‍ എത്തിച്ചു.ഇനി ഞായറാഴ്ച പുലർച്ചെ ചെല്‍സി ഇനി മാഞ്ചസ്റ്റർ സുറ്റിയെ നേരിടും.