പനി ബാധിച്ച് ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവത്തില്‍ പോലീസ് പോക്സോ കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ കേസെടുത്തത്.
പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂർ പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പോക്സോ കേസിലും പുതിയ എഫ്‌ഐആർ എടുത്തിരിക്കുന്നത്. (POCSO case)
നാല് ദിവസം മുൻപാണ് പെണ്‍കുട്ടിയെ പനിയെ തുടർന്ന് അടൂർ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു.
മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാർ സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി അടൂർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.