പ്രശസ്ത സാഹിത്യകാരി ബാപ്‌സി സിധ്വ അന്തരിച്ചു

പാകിസ്താനി നോവലിസ്റ്റും ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ പകർത്തിയ ‘ഐസ് കാൻഡി മാനി’ന്റെ രചയിതാവുമായ ബാപ്‌സി സിധ്വ അന്തരിച്ചു.

86 വയസ്സായിരുന്നു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് സിധ്വയുടെ ജനനം. ‘ദ ക്രോ ഈറ്റേഴ്സ്’ (1978), ‘ദ ബ്രൈഡ്’ (1982), ‘ആൻ അമേരിക്കൻ ബ്രാറ്റ്’ (1993), ‘സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ’ (2006) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പാകിസ്താനിലെ പ്രസിദ്ധമായ ‘സിതാര ഇ ഇംതിയാസ്’ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.

‘ഐസ് കാൻഡി മാൻ’ ഇന്ത്യൻ-കനേഡിയൻ സംവിധായിക ദീപാ മേത്ത ‘എർത്ത്’ എന്ന പേരില്‍ ചലച്ചിത്രമാക്കി. ഓസ്കർ നാമനിർദേശം ലഭിച്ച ദീപാ മേത്താ ചിത്രം ‘വാട്ടറി’നെ ആസ്പദമാക്കി ‘വാട്ടർ: എ നോവല്‍’ എന്ന പേരില്‍ സിധ്വ നോവലെഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *