പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.