കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശയക്കുഴപ്പം.
അല്‍വിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
അതേസമയം, സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ബെന്‍സ് കാറും ഡിഫെന്‍ഡര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തല്‍. രണ്ട് വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് ബീച്ച് ആശുപത്രിയില്‍ നടക്കും.