പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്ന് ഈ പാനീയങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കുക

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. പ്രമേഹ രോഗികള് അങ്ങനെ എല്ലാ ജ്യൂസും കുടിക്കുന്നത് നല്ലതല്ല.

ഗ്ലൈസെമിക് ഇന്ഡക്സ് കുറഞ്ഞ പഴങ്ങള് കൊണ്ടുള്ള ജ്യൂസുകളാണ് പ്രമേഹ രോഗികള് കുടിക്കേണ്ടത്.

പ്രമേഹ രോഗികള് ഒഴിവാക്കേണ്ട ജ്യൂസുകള് എന്തൊക്കെയാണെന്ന് നോക്കാം.

1. ചെറി ജ്യൂസ്

ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല് ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം.

2. മുന്തിരി ജ്യൂസ്

മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. അതിനാല് മുന്തിരി ജ്യൂസും പ്രമേഹ രോഗികള് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

3. തണ്ണിമത്തന് ജ്യൂസ്

തണ്ണിമത്തന് ജ്യൂസിന്റെ ഗ്ലൈസെമിക് ഇന്ഡക്സ് 72 ആണ്. അതിനാല് ഇവ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില് വ്യത്യാസം ഉണ്ടാക്കാം. അതിനാല് പ്രമേഹ രോഗികള് ഇവ അധികം കുടിക്കരുത്.

4. കരിമ്ബിന് ജ്യൂസ്

കരിമ്ബിന് ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില് വ്യത്യാസം ഉണ്ടാക്കാം. അതിനാല് പ്രമേഹ രോഗികള് കരിമ്ബിന് ജ്യൂസ് കുടിക്കുന്നതും ഒഴിവാക്കുന്നതാണ് ഉത്തമം.

5.പൈനാപ്പിള് ജ്യൂസ്

പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാൻ സാധ്യതയുണ്ട്. അതിനാല് പ്രമേഹ രോഗികള് ഇവ അധികം കുടിക്കരുത്.

6. മാമ്ബഴ ജ്യൂസ്

മാമ്ബഴ ജ്യൂസിന്റെ ഗ്ലൈസെമിക് സൂചിക 50- 56 ആണ്. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല് പ്രമേഹ രോഗികള് മാമ്ബഴ ജ്യൂസ് ഒഴിവാക്കുന്നതാണ് ഉത്തമം.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില് മാറ്റങ്ങള്‍ വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *