പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദര്‍ശിക്കുന്നു

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തുന്നു. കുവൈറ്റ് അമീർ ശൈഖ് മെഷാല്‍ അല്‍അഹമ്മദ് അല്‍ജാബർ അല്‍സബാഹിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഡിസംബർ ശനി, ഞായർ ദിവസങ്ങളില്‍ കുവൈറ്റ് സന്ദർശിക്കുക.

1981ല്‍ ഇന്ദിരാഗാന്ധി കുവൈറ്റിലെത്തിയതിന് ശേഷം 43 വർഷങ്ങള്‍ കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് ഭരണകൂടവുമായും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ചർച്ചകള്‍ നടത്തും.

മിഡില്‍ ഈസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് കുവൈറ്റ്. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താൻ സന്ദർശനം അവസരമൊരുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *