സ്വയം പ്രതിരോധിക്കാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാന്‍ റഷ്യ തയാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്.
ഇത് യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണം. യുക്രെയിനില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും സെര്‍ജി ലാവ്റോവ് പറഞ്ഞു.
”പ്രശ്‌നങ്ങള്‍ കൂട്ടാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നില്ലെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ മിസൈലുകള്‍ അയയ്ക്കും” ലാവ്‌റോവ് പറഞ്ഞു.