പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം! അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം

പോഷകാഹാരങ്ങള്‍ വാങ്ങുന്നതിലല്ല അവ പാചകം ചെയ്യുന്ന രീതിയും ആരോഗ്യകരമായിരിക്കണം എന്നാല്‍ മാത്രമേ ഗുണം ഉണ്ടാകു.

രുചി കൂട്ടാന്‍ പലരും ഭക്ഷണങ്ങള്‍ കൂടുതല്‍ പൊരിച്ചും മസാലകള്‍ ചേര്‍ത്തും തയ്യാറാക്കാറുണ്ട്. ഇതു കൊണ്ട് നമ്മള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ഉദ്ദേശം തന്നെ തെറ്റുകയാണ് ചെയ്യുന്നത്. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ ചൂടാക്കുമ്ബോള്‍ അവയിലെ വിറ്റാമിനുകളും മിനറലുകളും വിഘടിക്കും. വിറ്റാമിന്‍ സി, ബി1, ബി5, ബി7 എന്നിവ നഷ്ടപ്പെടും. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഭക്ഷണം ഇലക്കറികളാണ്. ഇവ അധികം പാകം ചെയ്യരുത്

തക്കാളിയും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. ഇതില്‍ ആന്റിഓക്സിഡന്റായ ലികോപെന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂടുതല്‍ ചൂടാക്കുന്നതിലൂടെ ഇത് നഷ്ടപ്പെടും. നട്സും സീഡുകളും നല്ല കൊഴുപ്പിന്റേയും പ്രോട്ടീന്റെയും കലവറയാണ്. ഇവ കൂടുതല്‍ ഫ്രൈ ചെയ്യുമ്ബോള്‍ ഇവയുടെ ഗുണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്. ഫൈബറും മിനറല്‍സും അടങ്ങിയ മുഴു ധാന്യങ്ങളും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. മറ്റൊന്ന് മീനാണ്. ഹൃദയാരോഗ്യത്തിന് അനിവാര്യമായ ഒമേഗ ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഫ്രൈ ചെയ്യുമ്ബോള്‍ ഇത് നഷ്ടപ്പെടും. മുട്ടയുടെ കാര്യത്തിലും ഇത് ബാധകമാണ്. അതുപോലെ ഉരുളക്കിഴങ്ങും ബെറീസും അമിതമായി ചൂടാക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *