പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെട്ടുത്തി.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികളാണ്. എസ്‌എഫ്‌ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മികച്ച സേനയാണ് കേരള പോലീസെന്ന് താൻ എപ്പോഴും പറയും. എന്നാല്‍ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്‌എഫ്‌ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്‌എഫ്‌ഐക്ക് അറിയാം.

താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്‌എഫ്‌ഐ പ്രതിഷേധം നടത്തിയില്ല. കേരളത്തിന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്താനാണ് എസ്‌എഫ്‌ഐ ശ്രമിച്ചത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചില്ലെന്നും ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും വിസി സമ്മതിച്ചിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *