പോക്സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

17 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ മാധവൻ (39) വയസ്സ് ചെറുവത്തൂർ വീട് കോട്ടോൽ കരിക്കാട് എന്നയാളെയാണ് കുന്നംകുളം POSCO കോടതി ജഡ്ജി S .ലിഷ 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2023 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അതിജീവിതയെ ലൈെംഗികാതിക്രമം നടത്തിയതിനു ശേഷം ഈ വിവരം ആരുടെയെങ്കിലും പറഞ്ഞാൽ സഹോദരനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് അതിജീവിത ഈ വിവരം ആരോടും പറയാതെ രഹസ്യമാക്കി വെച്ചു . പിന്നീട് അതിജീവിതക്ക് വയറുവേദന ഉള്ളതിനാൽ അതിജീവിത ഡോക്ടറെ കാണുകയും, ഡോക്ടർ അതിജീവിത ഗർഭിണിയാണെന്ന് കണ്ടതിന് തുടർന്ന് കുന്നംകുളം പോലീസിനെ അറിയിക്കുകയും ചെയ്ത് പോക്സോ കേസ്റ്റ് റെജിസ്റ്റർ ചെയ്യുകയായിരുന്നു.

സീനിയർ സിവിൽ പോലീസ് ഓഫീസർ സൗദാമിനി മൊഴി രേഖപെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അതിജീവിത പ്രതിയെ പേടിച്ച് പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല ,പിന്നീട് കൗൺസിലിംഗ് നടത്തിയതിനു ശേഷമാണ് പ്രതിയുടെ പേര് വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി.

പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയ കുന്നംകുളം പോലീസ് ഇൻസ്പെക്ടർUK ഷാജഹാനും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ KS ബിനോയും ഹാജരായി ,പ്രോസിക്യൂഷന് സഹായിക്കുന്നതിനായി GASI ഗീത Mഎന്നവരും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *