ബിഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ ഇതര സംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട്.
അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്.
പ്രതിയെ അസം പൊലീസിന്റെ സഹായത്തോടെ നല്ലളം പൊലീസ് പിടികൂടിയിരുന്നു. ട്രെയിനില്‍ നിന്ന് ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. നാലു മാസം മുമ്ബ് നല്ലളം പൊലീസ് പരിധിയിലാണ് കേസിനാസ്പദമായ സംഭവം.