പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് മുണ്ടൂർ സ്വദേശി തേക്കിൻതൊടി വീട്ടിൽ വിജയ് (48) നെയാണ് മൂന്ന് ജീവപര്യന്തം തടവിനും കൂടാതെ 12 വർഷം കഠിനതടവിനും ഒരു ലക്ഷത്തി തൊണൂറ്റിഅഞ്ചായിരം രൂപ പിഴയും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ശിക്ഷ വിധിച്ചത്.
2018 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരിയിൽ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി സുഹൃത് ബന്ധം സ്ഥാപിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തു.
പ്രതി വിവാഹിതനും മക്കളും ഉണ്ടെന്ന കാര്യം മറച്ചു വെച്ചാണ് അതിജീവിതയുമായി സൗഹൃദത്തിൽ ആയത് . കുന്നംകുളം എസിപി ആയിരുന്ന ശ്രീ. ടി. എസ്. സിനോജ് ആയിരുന്നു കുറ്റപത്രം നൽകിയത്.