ഹാസൻ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു. ശാന്തിഗ്രാമ സർക്ക്ള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ.
ലോക്നാഥാണ് (47) ഭാര്യ മമതയെ (41) ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് അക്രമിച്ചത്.ഭർത്താവിനെതിരെ പരാതി നല്‍കാൻ എസ്.പി ഓഫിസില്‍ എത്തിയതായിരുന്നു യുവതി.
ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു. 17 വർഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്.