Wednesday, February 11, 2026
spot_img
HomeLATEST NEWSപേരാമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.

പേരാമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.

തൃശൂർ: പേരാമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. നാല വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
പേരമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ഇലക്ട്രിക്കൽസിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവർ നിർത്തിയ കാറിൽ ത്യശൂർ കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ പിൻവശത്ത ഇടിക്കുക ആയിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ രാമകൃഷണ ഹോട്ടലിനെ മുന്നിൽ പാർക്ക ചെയ്യതിരുന്ന ജീപ്പിൽ ഇടിക്കുകയും ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഹോട്ടലിന് സമീപത്തെ ലോട്ടറി കടയും തട്ടുക്കടയും ഇലക്ട്രിക്കൽ പോസ്റ്റുകളും വാഹനങ്ങൾ ഇടിച്ച് തകർക്കുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്ന ആൾക്കാണ് പരുക്കേറ്റിത് ഇയാളെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്കുകൾ ഗുരന്തരമല്ല. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നതോടെ, പ്രദേശത്ത് താൽക്കാലികമായി വൈദ്യുതി വിചേ്ഛദിക്കേണ്ടിവന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments