പെരുമ്പിലാവ്:
അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്
സ്വാതന്ത്ര്യ ദിനാഘോഷത്തിനെ
വരവേൽക്കുന്നതിന്റെ ഭാഗമായി 5112 പേർ ചേർന്ന്
നിർമ്മിച്ച മനുഷ്യ ഭൂപടം
ലാർജ്സ്റ്റ് ഹ്യൂമൻ ഇമേജ് ഓഫ് ഇന്ത്യാസ് മാപ്പ് കാറ്റഗറിയിൽ
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോർഡ് ബുക്കിന്റെ
വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.
നിലവിൽ 2018 ൽ
റുമാനിയയിലെ
4807 പേർ നിർമ്മിച്ച
റൊമാനിയയുടെ ഭൂപട മായിരുന്നു നിലവിലെ ലോക റെക്കോർഡ്.
അതാണ് പഴങ്കഥയായത്.
ടാലന്റ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ
സ്കൂളിന് സമ്മാനിച്ചു.
ടാലന്റ് ഓഫീഷ്യലുകളായ
രക്ഷിതാ ജയിൻ രാജസ്ഥാൻ, ഡോ. വിന്നർ ഷെരീഫ് എന്നിവർ നിരീക്ഷകരായിരുന്നു.
സ്കൂളിലെ ചിത്രകല അധ്യാപകനായ
നൗഫാന്റെ നേതൃത്വത്തിൽ ചിത്രകല
അദ്ധ്യാപകൻ മാരാണ്
20500
സ്ക്വയർ ഫീറ്റിലുള്ള
ഇന്ത്യയുടെ മാപ്പ്
തയ്യാറാക്കിയത്.
സ്കൂൾ സ്കൂൾ ഡയറക്ടർ നജീബ് മുഹമ്മദ്, പ്രിൻസിപ്പൽ ഷൈനി ഹംസ, വൈസ് പ്രിൻസിപ്പൽ ഷാജിത റസാഖ്, കായിക വിഭാഗം മേധാവിഅബൂബക്കർ,
അസിസ് ടി. പി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ്
സ്കൂൾ ഗ്രൗണ്ടിൽ
റെക്കോർഡ് അറ്റംറ്റ് നടന്നത്.
പെരുമ്പിലാവ്
14/08/2924