പെരിന്തൽമണ്ണയിൽ ഇന്നലെ (21.11.2024) നടന്ന സ്വർണ്ണ റോബറി കേസ്സിലെ 4 പ്രതികളെ തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി അരങ്ങൻമൂല ദേശത്ത് കളിയങ്കാറ വീട്ടിൽ മണി എന്നു വിളിക്കുന്ന സജിത്കുമാർ (36), പാട്യം വില്ലേജിൽ പത്തയംകുന്ന് ദേശത്ത് ശ്രീരാജ് വീട്ടിൽ നിജിൽ രാജ് (35), പാട്ട്യം വില്ലേജിൽ പത്തയംകുന്ന് ദേശത്ത് ആശാരികണ്ടിയേൽ വീട്ടിൽ പ്രബിൻ (29), കോക്കൂർ എളവള്ളി ദേശത്ത് കോറംവീട്ടിൽ നിഖിൽ (33) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 12.മണിയോടെയാണ് പ്രതികൾ പിടിയിലായത്. റോബറിയുമായി ബന്ധപ്പെട്ട വിവരം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R. ഇളങ്കോ IPS അവർകൾക്ക് ലഭിച്ചതിനെ തുടർന്ന്. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് ശങ്കർ സിറ്റി സ്റ്റേഷൻ പരിധികളിലെ എല്ലാ സ്റ്റേഷനുകളെയും അലർട്ട് ചെയ്ത് നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൃത്യം നടത്തിയ മഹിന്ദ്ര മറസ്സോ വാഹനത്തെ പറ്റി ആദ്യം പെരിന്തൽമണ്ണ ക്യാമറ യൂണിറ്റിൽ നിന്നും പ്രാഥമിക വിവരങ്ങൾ കിട്ടിയതിൻെറ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി ക്യാമറ കൺട്രോളിന്റെ ഇടപെടലും വാഹനം കണ്ടെത്തുന്നതിനു സഹായകമായി. ഈസ്റ്റ് CI ജിജോയുടെ മേൽനോട്ടത്തിൽ തൃശ്ശൂർ ഈസ്റ്റ് ഫോർട്ടിൽ വാഹന പരിശോധന നടത്തുന്ന സമയം കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ ഈസ്റ്റ് സബ് ഇൻസ്പെ്കടർ ജിനോ പീറ്റർ പിൻതുടരുകയും സെവൻത്ത് ഡേ സ്കൂളിന് മുൻവശത്തു വച്ച് വാഹനത്തെ ഓവർടെക് ചെയ്തു നിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിപി സൂരജ് എന്നിവരും ഉണ്ടായിരുന്നു.