പെട്ടെന്ന് തയ്യാറാക്കാവുന്നതും ആരോഗ്യകരവുമായ ഷേക്ക് റെസിപ്പിയാണോ നോക്കുന്നത്? എങ്കില്‍ ഇതൊന്ന് ട്രൈ ചെയ്തു നോക്കു, ഡേറ്റ് ഹണി ബനാന ഷേക്ക്.
പ്രഭാതഭക്ഷണത്തോടൊപ്പം നല്‍കാവുന്ന ആരോഗ്യകരമായ ഒരു ഷേക്ക് ആണിത്.
ആവശ്യമായ ചേരുവകള്‍
- 1/2 കപ്പ് കറുത്ത ഈന്തപ്പഴം
- 1 കപ്പ് വാഴപ്പഴം
- 6 ഇടത്തരം ഐസ് ക്യൂബുകള്‍
- 2 കപ്പ് പാല്‍
- 2 ടേബിള്‍സ്പൂണ്‍ തേൻ
തയ്യാറാക്കുന്ന വിധം
ഒരു ആഴത്തിലുള്ള പാത്രം എടുത്ത് പാല്‍ തിളപ്പിക്കുക. തീ ഓഫ് ചെയ്യുക, ഈന്തപ്പഴം ചേർത്ത് 10 മുതല്‍ 15 മിനിറ്റ് വരെ കുതിർക്കാൻ വയ്ക്കുക. ഈന്തപ്പഴം-പാല്‍ മിശ്രിതം, വാഴപ്പഴം, തേൻ, ഐസ് ക്യൂബുകള്‍ എന്നിവ ഒരു ബ്ലെൻഡർ ചേർത്ത് മിനുസമാർന്നതുവരെ ഇളക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജില്‍ വെച്ച് ഉടൻ സേവിക്കുക.