പൃഥ്വിരാജ് മികച്ച നടൻ, നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രൻ; കാതല്‍ മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു.

ആടുജീവിതത്തിലെ അഭിനയ മികവിനാണ് പുരസ്കാരം. മികച്ച നടിമാർ ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ കാതല്‍ ദി കോർ ആണ് മികച്ച ചിത്രം. ആടുജീവിതം ഒരുക്കിയതിന് മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ആടുജീവിതത്തിനും 2018നും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ, പൊമ്ബളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ സ്വന്തമാക്കി. ജോജു ജോർജ് നിർമ്മിക്കുകയും ഡബിള്‍ റോളിലെത്തുകയും ചെയ്ത ഇരട്ട മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 9 പുരസ്കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി.

പ്രത്യേക ജൂറി

അഭിനയം
കൃഷ്ണൻ- ജൈവം
കെ ആർ ഗോകുല്‍ – ആടുജീവിതം
സുധി കോഴിക്കോട് – കാതല്‍ ദി കോർ

ചിത്രം
ഗഗനചാരി

മറ്റ് പുരസ്കാരങ്ങള്‍

മികച്ച നവാഗത സംവിധായകൻ – ഫാസില്‍ റസാഖ് – തടവ്
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെണ്‍) – സുമംഗല – ജനനം 1947 പ്രണയം തുടരുന്നു – കഥാപാത്രം – ഗൗരി ടീച്ചർ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആണ്‍) റോഷൻ മാത്യൂ – ഉള്ളൊഴുക്ക്, വാലാട്ടി – കഥാപാത്രം, രാജീവ്, ടോമി

വസ്ത്രാലങ്കാരം ഫെമിന ജെബ്ബാർ – ഓ ബേബി
മേക്കപ്പ് – രഞ്ജിത്ത് അമ്ബാടി – ആടുജീവിതം
ശബ്ദ മിശ്രണം – റസൂല്‍ പൂക്കുട്ടി, ആടുജീവിതം
കലാസംവിധായകൻ – മോഹൻദാസ്, 2018

പിന്നണി ഗായിക – ആൻ ആമി – തിങ്കള്‍ പൂവിൻ ഇതളവള്‍
ഗായകൻ – വിദ്യാധരൻ മാസ്റ്റർ – പതിരാണെന്നോർത്തൊരു കനവില്‍
സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – മാത്യൂസ് പുളിക്കൻ – കാതല്‍,
സംഗീത സംവിധായകൻ (ഗാനം) – ജസ്റ്റിൻ വർഗീസ് – ചെന്താമര പൂവില്‍ – ചാവേർ
മികച്ച തിരക്കഥ (Adaptation) – ബ്ലെസി
മികച്ച തിരക്കഥാകൃത്ത് – രോഹിത്ത് എംജി കൃഷ്ണൻ – ഇരട്ട
മികച്ച ഛായാഗ്രാഹകൻ – സുനില്‍ കെ എസ് – ആടുജീവിതം
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ – കാതല്‍
മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ അഭിലാഷ് – ശേഷം മൈക്കില്‍ ഫാത്തിമ
മികച്ച ബാലതാരം (ആണ്‍ – അവ്യുക്ത് മേനോൻ, പാച്ചുവും അത്ഭുതവിളക്കും

Leave a Reply

Your email address will not be published. Required fields are marked *