എം.ഡി.എം.എ വില്‍പ്പന നടത്തിയ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. വളളക്കടവ് ചീലാന്തി മുക്ക് സ്വദേശി സദക്കത്തലിയാണ് (26) പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് പൂന്തുറ എസ്.ഐ വി.സുനിലും സംഘവും അമ്ബലത്തറ ഷൂട്ടിങ് മുടുക്കില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഒമ്ബത് സിബ് ലോക്ക് കവറുകളില്‍ സൂക്ഷിച്ചിരുന്ന നാലുഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഒരു കവറിന് 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുകയെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ വില്‍പ്പന നടത്തിയ ഇനത്തില്‍ 5000 രൂപയും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇയാളുടെ പേരില്‍ പൂന്തുറ പോലീസ് കേസെടുത്തു.