പൂനെ കളക്ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍.
നേരത്തെ വാശിമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
വനിത എന്ന നിലയില്‍ എവിടെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന പൂജയുടെ വാദത്തെ തുടര്‍ന്നാണ് വാശിമിലെ വനിതാ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൂജയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ വാശിം പൊലീസ് സൂപ്രണ്ട് അനുജ് താരെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
അധികാര ദുര്‍വിനിയോഗം ആരോപിച്ച് പൂജയെ നേരത്തെ പൂനെയില്‍ നിന്ന് വാശിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.