പുഴയില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റിലാണ് അപകടം.

ഇലവുന്തിട്ട സ്വദേശി ശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *