ഇന്ത്യൻ സിനിമയുടെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം പിറന്നാള്‍ ആശംസകള്‍ നേരുകയാണ്.
1975ല്‍ പുറത്തിറങ്ങിയ അപൂർവ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ കമല്‍ ഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടൻമാരിലൊരാളാക്കി മാറ്റി.
അദ്ദേഹത്തിന്റെ സ്റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതല്‍ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നില്‍ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എൻ്റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകള്‍. ഇനിയും കൂടുതല്‍ കൂടുതല്‍ വിജയങ്ങള്‍ നേടട്ടെ. നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമല്‍ ഹാസൻ പിറന്നാള്‍ ആശംസകള്‍ നേർന്ന് എക്സില്‍ കുറിച്ചത്.
ഞങ്ങളുടെ സൂപ്പർ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്ന എസ്ജെ സൂര്യയും കുറിച്ചു. രജനികാന്തിന്റെ ഐക്കണിക് ഡയലോഗുകളിലൂടെയാണ് ആരാധകർ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നത്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളില്‍ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.