പാരിസില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തില്‍ അമന്‍ ഷെഹ്‌റാവത്ത് വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ടോയ് ക്രൂസിനെയാണ് അമന്‍ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ 6-3 ന് ലീഡ് ചെയ്ത അമന്‍ 13-5 ല്‍ കളിയവസാനിപ്പിച്ചു. സെമി ഫൈനലില്‍ ലോക ചാമ്ബ്യനും ഒന്നാം നമ്ബറുമായി ജപ്പാന്‍ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമന്‍ വെങ്കല മത്സരത്തിലേക്കെത്തിയത്.
നേരത്തെ ക്വാര്‍ട്ടറില്‍ അര്‍മേനിയന്‍ താരം അബെര്‍കോവിനെ 11-0 പോയിന്റിനാണ് അമന്‍ സെമിയിലെത്തിയത്.