തൃശൂരില്‍ പുതുവർഷ രാത്രിയില്‍ യുവാവിനെ പതിനാലുകാരൻ കുത്തഴിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനാലുകാരനൊപ്പം മൂന്ന് പേരുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി.
യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ നേരത്തെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. സ്കൂള്‍ വിദ്യാർഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്തേക്ക് പോകുന്നത് എന്തിനാണെന്ന് ലിവിൻ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലിവിൻ ചോദ്യം ചെയ്തത് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. വാക്ക് തർക്കത്തിലേക്ക് പോയപ്പോള്‍ 14 കാരൻ കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ലിവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ വിദ്യാർത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാൻ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി