പുതുവത്സര രാവില്‍ ബി.എം.ടി.സി സ്പെഷല്‍ സർവിസുകള്‍ നടത്തും. എം.ജി റോഡ്/ ബ്രിഗേഡ് റോഡ് എന്നിവിടങ്ങളില്‍നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് രാത്രി 11 മുതല്‍ 2 വരെ സർവിസുകളുണ്ടാവും.
ബ്രിഗേഡ് റോഡില്‍നിന്ന് ഇലക്‌ട്രോണിക് സിറ്റി (ജി 3), ജിഗാനി (ജി 4), സർജാപുര (ജി 2), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (ജി 7) എന്നിവിടങ്ങളിലേക്കാണ് സർവിസ്. എം.ജി റോഡില്‍നിന്ന് നെലമംഗല (ജി 8), യെലഹങ്ക സ്റ്റേജ് 5 (ജി 9), യെലഹങ്ക (ജി 10), ബഗലൂർ (ജി 11) ഹൊസ്ക്കോട്ടെ (317 ജി), ചന്നസാന്ദ്ര (SBS13K), കടുഗോഡി (SBS1K), ബാനശങ്കരി (13) എന്നിവിടങ്ങളിലേക്കുമായിരിക്കും സർവിസ്.
കൂടാതെ മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ശിവജി നഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരഗുണ്ടപാളയ, യെശ്വന്ത്പൂർ, യെലഹങ്ക, ശാന്തിനഗർ, ബാനശങ്കരി, ഹെബ്ബാള്‍, സെൻട്രല്‍ സില്‍ക്ക് ബോർഡ് എന്നീ ബസ് സ്റ്റാൻഡുകളില്‍ നിന്നും വിവിധയിടങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ബി.എം.ടി.സി അറിയിച്ചു.ടി.സി അറിയിച്ചു.