ഖത്തറില്‍ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമാകാൻ ലുസൈല്‍ ബൊലേവാദ്. വെടിക്കെട്ടും ഡ്രോണ്‍ ഷോയും അടക്കമുള്ള കാഴ്ചകളാണ് ലുസൈലില്‍ ഒരുക്കുന്നത്.
ഖത്തറില്‍ 2024നെ വരവേറ്റ പ്രധാന ആഘോഷ കേന്ദ്രമായിരുന്നു ലുസൈല്‍ ബൊലേവാദ്. ഇത്തവണയും വൈവിധ്യമാർന്ന കാഴ്ചകളും പരിപാടികളുമാണ് ലുസൈലില്‍ ഒരുക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഇത്തവണയുമുണ്ടാകും. ആഘോഷങ്ങള്‍ക്ക് ഹരം പകരാൻ ഡിജെ ഷോയും ഒരുക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തോട് ചേർന്ന് ഒരു കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഇടനാഴിയാണ് ലുസൈല്‍ ബൊലേവാദ്. ലോകകപ്പ് മുതല്‍ ഖത്തറിലെ പ്രധാന ആഘോഷ കേന്ദ്രങ്ങളിലൊന്നാണിത്.