പുതുക്കിയ നീറ്റ്ഫലം പ്രസിദ്ധീകരിച്ചു, കണ്ണൂരിലെ ശ്രീനന്ദ് ന് ഒന്നാം റാങ്ക്


ന്യൂഡല്‍ഹി : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നീറ്റ് യു.ജി പരീക്ഷാഫലം ഇന്നലെ പുതുക്കി പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളിയായ ശ്രീനന്ദ് ഷർമിളിനുള്‍പ്പെടെ 17പേർക്ക് ഒന്നാം റാങ്ക്.കണ്ണൂർ സ്വദേശിയാണ്. 720ല്‍ 720ഉം ശ്രീനന്ദ് നേടി. ആദ്യത്തെ വിവാദ റാങ്ക് ലിസ്റ്റില്‍ 67 പേർക്കായിരുന്നു ഒന്നാം റാങ്ക്. അതാണ് ഇപ്പോള്‍ 17 ആയി ചുരുങ്ങിയത്.കേരളത്തില്‍ നിന്ന് ദേവദർശൻ ആർ. നായർ, അഭിഷേക് വി.ജെ, അഭിനവ് സുനില്‍ പ്രസാദ് എന്നിവർ മൂന്നാം റാങ്ക് കരസ്ഥമാക്കി. (715 മാർക്ക്).

കേരളത്തിലെ 86,713 പേർ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. പുതുക്കിയ ഫലവും സ്കോർ കാർഡും https://neet.ntaonline.in/frontend/web/re-revised25july-scorecard/score-card ലഭ്യമാണ്.

4 ലക്ഷം പേർക്ക്മാർക്ക് കുറഞ്ഞു ഫിസിക്‌സിലെ 19-ാമത്തെ ചോദ്യത്തിന് ഓപ്ഷൻ നമ്ബ‌ർ നാലാണ് ശരിയുത്തരമായി എടുക്കേണ്ടതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് പരീക്ഷാഫലം പുതുക്കിയത്. എന്നാല്‍, പഴയ സിലബസ് പ്രകാരം ശരിയുത്തരം ഓപ്ഷൻ നമ്ബർ രണ്ടാണ്. ഇത് രേഖപ്പെടുത്തിയവർക്ക് നേരത്തെ ഗ്രേസ് മാർക്ക് നല്‍കിയിരുന്നു. കോടതി വിധിയോടെ, ഇവർക്ക്അഞ്ച് മാർക്കാണ് കുറഞ്ഞത്. നാല് ലക്ഷത്തിലധികം പേർക്ക് മാർക്കില്‍ മാറ്റമുണ്ടായെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *