തമിഴ്നാട്ടില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തുടനീളം കോടതികളില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നിയമ വിഭാഗം പ്രതിഷേധം നടത്തുന്നതായിരിക്കും. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയംവാസ് എന്നിവയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താൻ തീരുമാനിച്ചത്. പ്രതിഷേധം നടക്കുക ജൂലൈ അഞ്ചിനാണ്. ചെന്നൈയിലെ രാജരത്‌ന സ്റ്റേഡിയത്തിന് സമീപം ജൂലൈ ആറിന് ഡി എം കെയുടെ നിയമ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നിരാഹാര സമരവും നടത്തുന്നുണ്ട്.