നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും പി വി അന്‍വര്‍ ഇന്ന് നിയമസഭയിലേക്ക് എത്തില്ല. തിങ്കളാഴ്ച മുതല്‍ സഭയില്‍ എത്തുമെന്നാണ് പി വി അന്‍വറിന്റെ പ്രതികരണം.
മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും പരസ്യ പോരിനിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയുടെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. അതേസമയം 6 ന് ശനിയാഴ്ച മഞ്ചേരിയില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല രാഷ്ട്രീയ വിശദീകരണ സമ്മേളനവും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും വിപുലമാക്കാനുള്ള നീക്കത്തിലാണ് പി വി അന്‍വര്‍.