കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
ദിവ്യയ്ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന് ആവര്‍ത്തിച്ചു.
സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.