പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ; കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം

കണ്ണൂര്‍ മുന്‍ എഡിമ്മിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം.

നാളെത്തന്നെ നടപടികള്‍ ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടര്‍ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തില്‍ എത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു.

നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.

ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ദിവ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *