പി എസ് സിഅംഗത്വ കോഴ സി പി എമ്മിന്റെ ആഭ്യന്തരകാര്യമല്ലെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംഭവത്തില്‍ പാർട്ടി അന്വേഷണം നടത്താൻ അതു സി പി എമ്മിന്റെ ആഭ്യന്തരകാര്യമല്ലെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 50 ലക്ഷം കോഴ കൊടുത്തു അംഗത്വം വാങ്ങുന്നവർ അഴിമതി നടത്തുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ സുരേന്ദ്രൻ, പാർട്ടി ആരോപണവിധേയനെതിരെ നടപടിയേക്കുമെന്നാണ് പറയുന്നതെന്നും, എന്നാല്‍, ഏരിയ കമ്മിറ്റി അംഗത്തിനു പി എസ് സി അംഗത്തെ നിയമിക്കാനാകുമോയെന്നും ചോദിച്ചു. മെമ്ബർമാരെ നിയമിക്കാൻ മന്ത്രി മുഹമ്മദ് റിയാസോ മുഖ്യമന്ത്രിയോ അറിയണമെന്ന് പറഞ്ഞ സുരേന്ദ്രൻ, കേരളത്തില്‍ നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.