സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു.
ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയില്‍ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനമേളകളിലും പാടാറുണ്ട്. സ്കൂള്‍ കലോത്സവ സംഗീതവേദികളിലെ വിധികർത്താവുമാണ്. തളിപ്പറമ്ബിലെ മില്‍ട്ടണ്‍സ് കോളേജില്‍ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങള്‍: രാജം (കൊല്‍ക്കത്ത), രത്നപാല്‍ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം).സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍.