പിണറായിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും.
രാവിലെ 9 മണിയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വെണ്ടുട്ടായിലേക്ക് എത്തുക.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചതിന്റെ തലേദിവസം രാത്രിയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കെ സുധാകരന്റെ പ്രസംഗം വിവാദമായിരുന്നു. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.