സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ്.
ഇനി നികുതി വർധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സൂളുകള്‍ വിശപ്പ് തീർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാവേലി സ്റ്റോറികളില്‍ ഇപ്പോഴും സാധനങ്ങള്‍ ഇല്ല. ഇതിനെതിരെ നടപടി ഒന്നുമില്ല. ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്. നികുതിപ്പണം പിരിച്ചെടുക്കുകയാണ് വേണ്ടത്. സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും സതീശന്‍ പറഞ്ഞു.