ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകർച്ചയുടെ വക്കിലാണ്. അമ്മ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചത് നടി പാർവതി തിരുവോത്തും മറ്റ് ഡബ്ല്യുസിസി അംഗങ്ങളുമാണ്. മാധ്യമങ്ങൾ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. തകർച്ചയിൽ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന.
പ്രതിഛായ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയെക്കുറിച്ച് പാർവതി തിരുവോത്തും സുരേഷ് ഗോപിയും നടത്തിയ പരാമർശങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അമ്മ കുടുംബ സംഗമവേദിയിൽ സുരേഷ് ഗോപി നടത്തിയ പരാമർശം പാർവതി തിരുവോത്തിനെതിരെയാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം.