പാഷൻ ആക്കാം പാഷൻ ഫ്രൂട്ടിനെ

മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒരു പഴമാണ് പാഷൻഫ്രൂട്ട്. എന്നാല്‍ പാഷൻഫ്രൂട്ട് എത്രമാത്രം ആരോഗ്യകരമാണെന്ന് പലർക്കും അറിയില്ല.

ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും കണ്ണുകളുടെ ആരോഗ്യത്തിനും പാഷൻഫ്രൂട്ട് ഗുണകരമാണ്. ക്ഷീണവും തളർച്ചയും അകറ്റാൻ പാഷൻഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്.
പാഷൻ ഫ്രൂട്ടിന്റെ കൂടുതല്‍ ഗുണങ്ങള്‍ ഇവിടെ ചേർക്കുന്നു.

പ്രമേഹരോഗികള്‍ക്ക്
ഗ്ലൈസെമിക് ഇൻഡക്‌സ് (GI) കുറഞ്ഞ ഒരു പഴമാണിത്. ഇത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്കും ഈ പഴം മികച്ചതാണ്.

സ്ട്രെസ് കുറയ്ക്കും
പാഷൻ ഫ്രൂട്ടില്‍ മഗ്നീഷ്യം ധാരാളം ഉണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.

ഹൃദയത്തിന്
ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടില്‍ ധാരാളമുണ്ട്. ഒപ്പം സോഡിയം വളരെ കുറവും ആണ്. കുരുവോടൊപ്പം പാഷൻ ഫ്രൂട്ട് കഴിക്കണം. ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം രക്തക്കുഴലുകളില്‍ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട് സഹായിക്കും. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും അടങ്ങിയതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഭക്ഷ്യനാരുകള്‍
പാഷൻ ഫ്രൂട്ട് പള്‍പ്പില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു. ഉദരരോഗങ്ങള്‍ തടയുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻ ഫ്രൂട്ടിലടങ്ങിയ നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇൻസുലിൻ സെൻസിറ്റിവിറ്റി
പാഷൻ ഫ്രൂട്ടിന്റെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് പ്രമേഹം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. piceatannol എന്ന സംയുകതം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് 2017 ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടു.

പ്രതിരോധ ശക്തിക്ക്
വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ് വൈറ്റമിൻ സി.

Leave a Reply

Your email address will not be published. Required fields are marked *