പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയില്‍ താമസിക്കുന്ന കബീർ മേലേമണ്ണില്‍ എന്നയാളുടെ വീടിന്റെ അടുക്കളഭാഗത്തു കെട്ടിയ പശുവിനെ പുലി പിടിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ഇതുകണ്ടു ഓടിവന്ന വീട്ടുകാർ പുലിയെ ഓടിച്ചു. പിന്നീട് പുലി വീടിനുപുറകില്‍ പതുങ്ങി നിന്നു. പടക്കം ഒക്കെ പൊട്ടിച്ചതോടെയാണ് പുലി കാടുകയറിയത്. ഇന്നലെ പുലർച്ചെ ഇതേ വീട്ടുകാരന്റെ പശുകുട്ടിയെ പുലി കൊന്നിരുന്നു

അതേസമയം, ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്ബത് വയസ്സുകാരന് പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *