പാലക്കാട് മീനാക്ഷിപുരത്ത് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. കന്നിമാരി കുറ്റിക്കല്‍ ചള്ള സ്വദേശി ഭക്തവത്സലന്റെ വാഹനമാണ് രാത്രിയില്‍ അജ്ഞാതന്‍ കത്തിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരുചക്രവാഹനത്തിന് തീയിട്ടത്. മീനാക്ഷിപുരം പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം വടകര കരിമ്ബനപാലത്ത് കാരവനില്‍ മൃതദേഹം കണ്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.സ്ഥലത്ത് ഫോറന്‍സിക് സംഘവും ഇന്ന് പരിശോധന നടത്തും.
വടകര കരിമ്ബനപ്പാലത്താണ് സംഭവം ഉണ്ടായത്. KL 54 P 1060 നമ്ബർ കാരവനിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്ടാമ്ബി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്ന് വടകര റൂറല്‍ എസ്പി നിതിൻ രാജ് പറഞ്ഞു. വിശ്രമിക്കുന്നതിനിടയില്‍ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊന്നാനിയില്‍ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു.
കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനം ഏറെസമയമായി റോഡില്‍ നിർത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു.