പാലക്കാട്: വടക്കഞ്ചേരി ഗ്രാമം റോഡിൽ പുളിമ്ബറമ്ബിൽ കിടപ്പു രോഗിയായ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു.
പുളിമ്ബറമ്ബ് വിശാലത്തിനാണ് (55) കടിയേറ്റത്. വീടിനു മുൻപിലെ ചായ്ചിൽ കട്ടിലിൽ കിടക്കുകയായിരുന്ന വിശാലത്തെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. ബഹളം വെച്ചതിനെത്തുടർന്ന് അയൽവാസികൾ എത്തിയാണ് നായയെ ഓടിച്ചത്.
കൈയിൽ ആഴത്തിൽ മുറിവേറ്റ വിശാലത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. വടക്കഞ്ചേരി വെറ്റിനറി സർജനെത്തി ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.


