പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞടുപ്പല്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത ആദ്യ യോഗത്തില്‍ തന്നെ നിലപാട് അറിയിച്ചു.എം ടി രമേശും മത്സരിക്കാന്‍ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.കുഴല്‍പ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതുകഴിഞ്ഞാല്‍ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.ഷാഫി പറമ്ബിലിന്റെ ദുസ്വാധീനം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകും. വലിയൊരു വിഭാഗം നേതാക്കള്‍ ഇതില്‍ അസ്വസ്ഥരാണ്. കെ മുരളീധരന്‍ പ്രചാരണത്തിന് വന്നാലും കുടുംബത്തിനേറ്റ മാനഹാനി ചെറുതല്ല. ഷാഫിയുടെത് സ്വാധീനമാണോ ദുസ്വാധീനമാണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *