പാലക്കാട് കടമ്ബഴിപ്പുറത്ത് കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കടമ്ബഴിപ്പുഴം സ്വദേശികളായ ടോണി (35), പ്രസാദ് (34) എന്നിവർക്കാണ് വെട്ടേറ്റത്.
ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. ടോണിയെ തൃശൂർ മെഡിക്കല്‍ കോളജിലും പ്രസാദിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.