പാലക്കാട് പനയമ്ബാടത്ത് നാടിനെ നടുക്കിയ ദുരന്തം നടന്നത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ഇര്‍ഫാനയുടെ അമ്മയുടെ കണ്‍മുന്നില്‍.
ഇര്‍ഫാനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു അമ്മ. വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്നത് ഇര്‍ഫാനയുടെ അമ്മ കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത അപകടം നടന്നത്.
വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ലോറി മറിഞ്ഞതോടെ ഇര്‍ഫാനയുടെ അമ്മ ഓടിയെത്തി. ഈ സമയം അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അജ്നയും സ്ഥലത്തുണ്ടായിരുന്നു. ഇര്‍ഫാനയുടെ അമ്മയെ ചേര്‍ത്തുപിടിച്ചത് അജ്നയായിരുന്നു