പാർലമെന്‍റ് വളപ്പിലെ സംഘർഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തില്‍ നിന്നുള്ള ഹേമംഗ് ജോഷി എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പോലീസ് വിശദീകരണം. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണ, പ്രതിപക്ഷ എംപിമാർ ഏറ്റുമുട്ടിയത്.
അമിത് ഷാ രാജിവയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.