പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എം പിമാർക്ക് ഭീഷണി സന്ദേശം. സന്ദേശമെത്തിയത് ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്‍റെ പേരിലാണ്.
ഫോണ്‍കോളിലൂടെ സന്ദേശം ലഭിച്ചത് കേരളത്തില്‍ നിന്നുള്ള എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനും ആണ്. എം പിമാർക്ക് നല്കിയിരിക്കുന്ന മുന്നറിയിപ്പ് ഖാലിസ്ഥാൻ അനുകൂലികള്‍ അല്ലെങ്കില്‍ വീട്ടിലിരിക്കാനാണ്. ഇരുവരും നല്‍കിയിട്ടുള്ള പരാതികളില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.