തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും.
ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജയ് പതാക ഉയർത്തുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 300 ഓളം പ്രവർത്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
ചങ്ങുകള്‍ വിലയിരുത്താൻ വിജയ് തിങ്കളാഴ്ച പാർട്ടി അസ്ഥാനം സന്ദർശിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് വിക്രവണ്ടിയില്‍ നടത്തുമെന്നാണ് വിവരം.
സംസ്ഥാന സമ്മേളനത്തില്‍, വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഖ്യാപിക്കുകയും ഇവിടെ നടക്കുന്ന റാലിയില്‍ തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തുമെന്നും റിപ്പോർട്ടുണ്ട്. ദക്ഷിണേന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ആരാധരും പാർട്ടി പ്രവർത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍.