പാകിസ്ഥാന്റെ ആണവായുധ ശേഷിയുള്ള ദീർഘ ദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്തി യു.എസ്.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സ് അടക്കം കറാച്ചി ആസ്ഥാനമായ നാല് സ്ഥാപനങ്ങളെ ഉപരോധ പട്ടികയില്‍പ്പെടുത്തി. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്ക് യു.എസിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കും. ഈ സ്ഥാപനങ്ങളുമായി സഹകരിക്കാൻ അമേരിക്കൻ പൗരന്മാരെ അനുവദിക്കില്ല. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് യു.എസിന്റെ നീക്കം. അതേ സമയം, യു.എസിന്റെ നടപടി നിർഭാഗ്യകരവും പക്ഷപാതപരവുമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.