വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് പാകിസ്ഥാനില്‍ വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു.
ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിലെ ദിയാമെര്‍ ജില്ലയിയാണ് സംഭവം. ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്‌തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വധു ചികിത്സയിലിരിക്കെയാണ് മരിച്ചത്. 13 പേരുടെ മൃതദേഹമാണ് നദിയില്‍നിന്ന് കണ്ടെടുത്തത്.
ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് രണ്ടിന് പാകിസ്ഥാനില്‍ വ്യത്യസ്ത ബസ് അപകടങ്ങളില്‍ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും രാജ്യത്തെ നടുക്കിയ അപകടം.