ആരോഗ്യകരമായ ആഹാരം കഴിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പഴങ്ങളും പച്ചക്കറിയും ഇല്ലാതെ ഒരു ജീവിതം നമുക്കില്ല എന്ന് വേണമെങ്കില്‍ പറയാം.
മത്സ്യങ്ങളും മാംസവും മുട്ടയും ഒഴിവാക്കിയാലും പഴങ്ങളും പച്ചക്കറികളും ഇല്ലെങ്കില്‍ വേണ്ടത്ര പോഷകം ലഭിക്കാതെ മനുഷ്യൻ ഇല്ലാതായി പോകുമായിരുന്നു. എന്നാല്‍ ഇവയൊക്കെ പുറത്തുനിന്നും പണം കൊടുത്തു വാങ്ങുന്നത് കീടനാശിനികള്‍ സ്വയം വാങ്ങി കഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലരും പച്ചക്കറികളും പഴങ്ങളും വീട്ടില്‍ നട്ടു പിടിപ്പിക്കാറുമുണ്ട്. കൊല്ലുന്ന പൈസ കൊടുത്തു വാങ്ങുന്ന സ്ഥിതിക്ക് ഇവയുടെയൊക്കെ ഗുണനിലവാരം ഉറപ്പാക്കേണ്ടതും നമ്മളുടെ കടമയാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും പഴങ്ങള്‍ വാങ്ങുമ്ബോള്‍ അതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വില മാത്രമല്ല, അതല്ലാതെ അവയില്‍ ചില അക്കങ്ങള്‍ കൂടി എഴുതിയിരിക്കുന്നത് കാണാം. അത് എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? ഇവ പഴങ്ങളുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പഴങ്ങളെ വളർത്തിയെടുക്കുന്നത് എങ്ങനെയാണ് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഈ അക്കങ്ങള്‍. ഓർഗാനിക്, പരമ്ബരാഗതമായ രീതി, ജനിതകമാറ്റം വരുത്തിയത് എന്നിങ്ങനെയാണ് പഴങ്ങളുടെ ഈ അക്കങ്ങള്‍ പറഞ്ഞു തരുന്നത്.
നാലില്‍ തുടങ്ങുന്ന നമ്ബറുകളാണ് ഫ്രൂട്ട്‌സിലുള്ളതെങ്കില്‍ അത് മുഴുവനായും കെമിക്കലുകളും കീടനാശിനിയും കുത്തി വച്ച് വളർത്തിയതെന്നാണ് സൂചിപ്പിക്കുന്നത്.എട്ടില്‍ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള ഒരു കോഡാണ് കാണുന്നതെങ്കില്‍ അത് പകുതി നാച്ചുറലും പകുതി കെമിക്കലുമാണെന്നാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഫ്രൂട്ടസില്‍ ഒൻപതില്‍ തുടങ്ങുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കില്‍ അത് തികച്ചും ഓർഗാനിക് ആണെന്നാണ് പറയപ്പെടുന്നത്.